Saturday, 22 May 2021

 

     ഗാന്ധിയനും പരിസ്ഥിതിപ്പോരാളിയും ചിപ്കോ പ്രസ്ഥാന ത്തിന്റെ നേതാവുമായിരുന്നു സുന്ദർലാൽ ബഹുഗുണ.ഹിമാലയൻ മലനിരകളിലെ മണ്ണും മരങ്ങളും സംരക്ഷിക്കാം ജീവിതം സമർപ്പിച്ച സുന്ദർലാൽ ബഹുഗുണ 'പരിസ്ഥിതിയാണ് സമ്പത്ത് എന്ന സന്ദേശം ഇന്ത്യയൊട്ടാകെ പകർന്ന ആദരണീയ വ്യക്തിത്വമായിരുന്നു. ഗാന്ധിയൻ ആശയങ്ങളിൽ അക്യഷ്ടനാണ് പതിമൂന്നാം വയസ്സിൽ സമൂഹിക പ്രവർത്തന രംഗത്തിറങ്ങിയത്.ഉത്തരാഖണ്ഡിലെ തെഫ്രിക്ക് സമീപമുള്ള മരോദ ഗ്രാമത്തിൽ 1927-ലാണ് ജനനം. സമൂഹത്തിലെ തൊട്ടു കുട്യ്മക്കെതിരേ ഗാന്ധിയൻ മാതൃകയിൽ സമരം ചെയ്തുകൊണ്ടാണ് തുടക്കം.തുടർന്ന് 1965-ൽ മദ്യത്തിനെതിരേ സ്ത്രീകളെ അണിനിരത്തി സമരങ്ങൾ ആരംഭിച്ചു.ഇക്കാലത്ത് ഹിമാലയൻ മലനിരകളിലും വനങ്ങളിലുമായി 4700 കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്തു. ഇതിലൂടെയാണ് വന്ന സുരക്ഷണത്തിന്റെ ആവശ്യം ബോധ്യമായത്.

1981-ൽ പദ്മശ്രീ, 1987-ൽ ചിപ്കോ പ്രസ്ഥാതത്തിന് റൈറ്റ് ലൈവ് ലിഹുഡ് പുരസ്ക്കാരം, 1989ൽ ഐ.ഐടി റൂർകിയുടെ ഓണററിേഡാക്ടറേറ്റ്, 2009 ൽ പദ്മവിഭൂഷൺ ബഹുമതി എന്നിവ ലഭിച്ചിട്ടുണ്ട്. വന്ദനാശിവ ,മേധാ പട്കർ എന്നിവർക്കൊപ്പം എഴുതിയ 'ഇന്ത്യാ സ്എൻവയോൺമെന്റ്, മിത്ത് ആൻഡ് റിയാലിറ്റി, ഉൾപ്പടെ അഞ്ചു പുസ്തകങ്ങൾ. പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഒപ്പമുണ്ടായിരുന്ന വിമലാ ബഹുഗുണയാണ് ഭാര്യ, മൂന്നു മക്കൾ.

No comments:

Post a Comment