Saturday, 22 May 2021

 

ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ 1927 ജനുവരി 9ന് ഉത്തരാഖണ്ഡിലെ തെഹ്‌രി എന്ന സ്ഥലത്തിനടുത്തുള്ള മറോദ് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അദ്ദേഹം 1970 ചിപ്കോ പ്രസ്ഥാനത്തിന്റെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതൽ 2004 ന്റെ ഒടുവ് വരെ തെഹ്‌രി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി എന്ന നിലയിലും വർഷങ്ങളോളം പോരാടി. അദ്ദേഹം രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകൾ, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ച് മുന്നോട്ടു കൊണ്ടുപോയി. ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മ വിഭൂഷൻ പുരസ്കാരം നൽകി 2009 ജനുവരി 26ന് ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹം മലഞ്ചെരുവിലെ സ്ത്രീജനങ്ങളെ സംഘടിപ്പിച്ച മദ്യ വിരുദ്ധ പോരാട്ടവും നടത്തി. 


           ഹിന്ദിയിൽ "ചിപ്കോ എന്ന് പറഞ്ഞാൽ "ചേർന്നു നിൽക്കുക " "ഒട്ടി നിൽക്കുക " എന്നൊക്കെയാണ്. ഭാവി തലമുറയ്ക്ക് വേണ്ടി മരങ്ങളെ കെട്ടിപ്പിടിച്ചവർ എന്ന് ചിപ്കോ പ്രസ്ഥാനത്തെ വിശേഷിപ്പിക്കാം. ചിപ്കോ പ്രസ്ഥാനം അഥവാ ചിപ്കോ അന്തോളൻ എന്നത് പ്രകൃതിക്കുവേണ്ടി അഹിംസാപരമായി സമരം ചെയ്ത ഒരുകൂട്ടം ഗ്രാമവാസികളുടെ കൂട്ടായ്മയാണ്. 1970 ലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. മരം മുറിക്കുന്നവരെ തടയുക എന്നതിനുവേണ്ടിയാണ് ഇത്തരമൊരു സമരം തുടക്കം കുറിച്ചത്. മൂന്നാളും ഇന്ത്യയിലെ പ്രശസ്തമായ ഒരു പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളിൽ ഒന്നാണ് ചിപ്കോ പ്രസ്ഥാനം. 1973 അളകനന്ദാ താഴ്വാരത്തിലെ മരങ്ങൾ മുറിക്കുവാൻ ഒരു  കമ്പനിക്ക് സർക്കാറിന്റെ അനുമതി ലഭിച്ചു. എന്നാൽ ഈ തീരുമാനം ഗ്രാമവാസികളെ പ്രത്യേകിച്ച്  സ്ത്രീകളെ രോഷാകുലരാക്കി. 1974 മാർച്ച് 26 ഇന്നത്തെ ഉത്തരാഖണ്ഡിലെ ച മൂലയിലെ ഗ്രാമീണ വനിതകൾ മരത്തെ കെട്ടിപ്പിടിച്ച് സമരം നടത്തി. ഇവിടെ ഈ സമരത്തിന്റെ സ്മരണാർഥം മാർച്ച് 26 ചിപ്കോ മൂവ്മെന്റ് ദിനമായി ആചരിക്കുന്നു. സുന്ദർലാൽ ബഹുഗുണ, ചാന്ദിപ്രസാദ് ഭട്ട് എന്നിവരായിരുന്നു ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. ഈ ചിപ്കോ പ്രസ്ഥാനത്തിന് 1987 ലൈവ്‌ലിഫുഡ് അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാരതത്തിലെ നദികളുടെ സംരക്ഷണത്തിനായും അദ്ദേഹം പോരാടി.  "ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത് " എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. പ്രകൃതി സംരക്ഷണത്തിനായി ജീവിച്ച ആ മഹാ വ്യക്തി ഇനി ഇല്ല . അദ്ദേഹത്തിന്റെ ഓർമ്മക്കുമുന്നിൽ നൂറ് കോടി പ്രണാമം.

No comments:

Post a Comment