Friday, 21 May 2021

കുറിപ്പ് - നിയ AJ


 ഒത്തുകൂടലിൽ നിന്നും അകലം പാലിക്കേണ്ടതും ജീവിതശൈലി തന്നെ മാറ്റിമറിക്കാൻ ശക്തിയുള്ള അതിഭയാനകമായ അവസ്ഥയാണ് വൈറസ് വ്യാപനം. എന്നാൽ ഒത്തുകൂടലിൽ നിന്നും അകലം പാലിക്കുക, പുറത്തിറിങ്ങാതിരിക്കുക എന്നിവ ജനങ്ങൾ പാലിക്കേണ്ടതും അതേ സമയം അത് പ്രയാസപ്പെട്ടതുമാണ്. എന്നാൽ ഇങ്ങനെ പുറത്തു ഇറങ്ങി നടക്കുന്നവരെ, ഈ വൈറസ് എത്ര ഭീകരമാണെന്ന് പറഞ്ഞു മനസിലാക്കി അവരെ വീട്ടിലിരുത്തുന്ന പോലീസുകാരുടെയും നേഴ്‌സുമാരുടെയും പ്രയത്‌നങ്ങൾ കണ്ടില്ല എന്ന് നടിക്കരുത്. ജനങ്ങൾക്ക് വൈറസിനെക്കാൾ പേടി അധികാരികളെയാണ്. അതുകൊണ്ടുതന്നെ ഇവരുടെ കണ്ണിൽപ്പെടാതെ അവർ ഒത്തുകൂടുകയും കൂട്ടംകൂടി പരസ്പരം അകലം പാലിക്കാതെ കളിക്കുകയും മറ്റും ചെയ്യുന്നു. പലരും മാസ്ക് ഉപയോഗിക്കാതെ പൊതുവിപണികളിൽ ഇറങ്ങി നടക്കുന്നു. ജനങ്ങളുടെ ഇത്തരത്തിലുള്ള പ്രവർത്തികളാണ് വൈറസ് വ്യാപനത്തെ അത്യധികം സ്വാധീനം ചേലിതുന്നത്. വെറും കുറച്ചുനാളുകൾക്കൊണ്ട് ലോകം മുഴുവൻ കൈപിടിയിലൊതുക്കാനും ജനജീവിതത്തെ സ്തംഭിപ്പിക്കാനും കണ്ണുകൊണ്ട് കാണാത്ത ഈ വൈറസിന് കഴിഞ്ഞെങ്കിൽ ഇതൊരു മഹാവിപത്തായി മാറും.....

No comments:

Post a Comment