Friday, 18 June 2021

വായനാദിനം - കുറിപ്പ് - ദേവിക സന്തോഷ്

 *വളരാം വായനയിലൂടെ*



ഇന്ന് ജൂൺ 19 വായനാദിനം. 1996 മുതൽ കേരള സർക്കാർ വായനാ ദിനം ആചരിക്കുന്നു. 19 മുതൽ 25 വരെയുള്ള ദിവസങ്ങൾ വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. പി എൻ പണിക്കർ കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന അദ്ദേഹത്തിന്റെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 


         പുതുവായിൽ നാരായണ പണിക്കർ എന്ന പി എൻ പണിക്കർ ആലപ്പുഴ ജില്ലയിലെ നീലംപേരൂരിലാണ് ജനിച്ചത്. അദ്ദേഹത്തിന്  പുസ്തകം വായിക്കുവാൻ വളരെയധികം ഇഷ്ടമായിരുന്നു അതുകൊണ്ടുതന്നെ തന്റെ കൂട്ടുകാരോടൊപ്പം വീടുവീടാന്തരം കയറി പുസ്തകങ്ങൾ ശേഖരിച്ച് അദ്ദേഹത്തിന്റെ ജന്മനാട്ടിൽ "സനാതനധർമ്മം " എന്ന പേരിൽ വായനശാല തുടങ്ങുകയും അതുവഴി അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനം ആരംഭിച്ചു. അദ്ദേഹം പല നാടുകൾ സഞ്ചരിച്ച കുട്ടികളോട് "വായിച്ചു വളരുക ; ചിന്തിച്ചു വിവേകം നേടുക " എന്ന ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവും എന്നത് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാല ഉണ്ടായിരിക്കണം എന്നതായിരുന്നു ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമം പോലും ഉണ്ടാകരുത് അതിനു വേണ്ടി അദ്ദേഹം പ്രയത്നിച്ചു പ്രവർത്തിച്ചു. 1945 സെപ്റ്റംബർ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു. 1947 ഗ്രന്ഥശാല സംഘം രജിസ്റ്റർ ചെയ്തു. അങ്ങനെ പരിശ്രമത്തിന് ഫലമായി 1958 ൽ കേരള ഗ്രന്ഥശാല സംഘം രൂപംകൊണ്ടു .


           എന്നാൽ എന്താണ് വായന ? ചിഹ്നങ്ങൾ, അടയാളങ്ങൾ എന്നിവയെ അർഥവത്തായ കാര്യങ്ങളായി പ്രവർത്തിച്ചു അവയെ അർഥമുള്ളവയായി നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ഒരു സങ്കീർണ്ണ മാനസിക പ്രക്രിയയാണ് വായന . സൃഷ്ടിപരമായ ആശയങ്ങൾ വായനയിലൂടെ നമുക്ക് ലഭിക്കുന്നു. വായന അറിവ് വർദ്ധിപ്പിക്കുന്നു. ഇന്ത്യ അനുഭവങ്ങൾ കഥയായ് ആവിഷ്കരിക്കണം അതിലൂടെ നമുക്ക് പ്രചോദനം ലഭിക്കുന്നു. നമുക്ക് അറിയാതെ നിരവധി കാര്യങ്ങൾ നമ്മുടെ ലോകത്ത് നടക്കുന്നുണ്ട് വിവരങ്ങൾ അറിയുവാനും അതിനെ കുറിച്ച് മനസ്സിലാക്കാനും വായന നമ്മേ സഹായിക്കുന്നു. പണ്ടൊക്കെ വായന പുസ്തകങ്ങളിലൂടെ യാണ് ചെയ്യാറുള്ളത് എന്നാൽ ഇപ്പോൾ  e-പുസ്തകങ്ങൾ ലഭ്യമാണ്. മാഗസീൻ , വർത്തമാനപത്രങ്ങൾ, കമ്പ്യൂട്ടറുകൾ, ഫോണുകൾ എന്നിവ വഴി വിവരങ്ങൾ അറിയുവാനും വായന നടത്തുവാൻ സാധിക്കുന്നു. ഇപ്പോൾ എനിക്ക് കുഞ്ഞുണ്ണിമാഷിന്റെ വരികളാണ് ഓർമ്മ വരുന്നത്. 


" വായിച്ചാലും വളരും


വായിച്ചില്ലെങ്കിലും വളരും


വായിച്ചാൽ വിളയും


വായിച്ചില്ലെങ്കിൽ വളയും"


      വായന എന്നതിനെ ഓർമപ്പെടുത്താൻ ആണല്ലോ ഈ ദിവസം നിലകൊള്ളുന്നത്. വായന നമ്മുടെ നിത്യജീവിതത്തിലെ ഭാഗമാക്കാൻ ശ്രമിക്കുക.വായന ദിന ആശംസകൾ നേർന്നുകൊണ്ട്


നന്ദി ,നമസ്കാരം🙏🙏

         - ദേവിക സന്തോഷ്

            9 E

No comments:

Post a Comment