Sunday, 5 July 2020

ബഷീർ ദിനം - വായനക്കുറിപ്പ് മത്സരം - ഭൂമിയുടെ അവകാശികൾ


ഭൂമിയുടെ അവകാശികൾ

ദേവിക സന്തോഷ്

        വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രശസ്തമായ കഥകളിലൊന്നാണ് ഭൂമിയുടെ അവകാശികൾ. പ്രപഞ്ചത്തിലെ എല്ലാ ജീവിക്കൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ട് എന്ന ആശയമാണ് ഈ കഥയിൽ അദ്ദേഹം അവതരിപ്പിക്കുന്നത്‌.രണ്ട് ഏക്കർ പറമ്പ്. അതിൽ തെങ്ങുകൾ, മാവുകൾ, പ്ലാവുകൾ, പേരകൾ, കശുമാവുകൾ, പുളികൾ, പപ്പായകൾ, സപ്പോട്ട മരങ്ങൾ, തേക്കുകൾ, ഗോൾഡൻ ചെമ്പകം, പൂച്ചെടികൾ എന്നിവയാണ് ഉള്ളത്.പറമ്പിന് നാല് വശവും ഭദ്രമായി മുള്ളുവേലി കെട്ടിയിട്ടുണ്ട്. കൂടാതെ അടച്ചുറപ്പുള്ള ഇരിമ്പു ഗേറ്റും ഉണ്ട്. ബഷീറിനെ അമ്പരപ്പിച്ചു കൊണ്ട് മുദ്രപ്പത്രങ്ങളിലൊന്നും ഒപ്പു വെക്കാത്തവരും 'ഒരു  കൂട്ടർ' അധികാരത്തോടെ കടന്നു വരുന്നതാണ് കഥയുടെ തുടക്കം.
         പക്ഷികളും, ചിത്രശലഭങ്ങളും, എലികളും യഥാർത്ഥത്തിൽ ഭൂമിയുടെ അവകാശികൾ തന്നെയാണ് എന്നു അദ്ദേഹത്തിന് ബോധ്യമാവുന്നതാണ് കഥാസാരം. മനുഷ്യൻ്റെ നിസ്സഹായതയക്കുറിച്ചുള്ള പരാമർശങ്ങളുമൊക്കെ ഈ കഥയെ കൂടുതൽ ഹൃദ്യമാക്കുന്നു.
            പ്രകൃതിയിൽ ജീവിക്കാൻ എല്ലാവർക്കും പ്രത്യേകിച്ച് ജീവികൾക്ക് അവകാശമുണ്ട് എന്ന ആശയമാണ് എനിക്ക് ഈ കഥ വായിച്ചപ്പോൾ മനസ്സിലായത്.


അളക എസ്

      വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രശസ്തമായ ഒരു കഥയാണ് ഭൂമിയുടെ അവകാശികൾ. ബഷീർ സ്വന്തമായി വാങ്ങിയ 2 ഏക്കർ സ്ഥലത്ത് കടന്ന് കയറി താമസിക്കുന്ന പാമ്പ്, പക്ഷികൾ, കൊതുക്, മൂട്ട, എട്ടുകാലി എന്നിവയുടെ ഉപദ്രവം ഉണ്ട് .ഇവയെ കൊല്ലാൻ ബഷീറിൻ്റെ ഭാര്യ ഉറച്ച തീരുമാനം എടുത്തു. ഇതിനെ ബഷീർ നിരുൽസാഹപെടുതുകയാണ്. പറമ്പിലുള്ള തെങ്ങിലെ ഇളനീർ മുഴുവൻ വവ്വാലുകൾ കുടിക്കുന്നു. ഇവയെ കൊല്ലാൻ ബഷീറിൻ്റെ ഭാര്യയും ഭാര്യാ സുഹുത്തും ബന്ധുവും കൂടി പോകുന്നു. ആ നാട്ടുകാരുടെ എതിർപ്പുമൂലം കൊല്ലാൻ സാധിച്ചില്ല. ഇത് വീട്ടിൽ വന്ന് പറഞ്ഞപ്പോൾ ഇവയെല്ലാം ഭൂമിയുടെ അവകാശികൾ ആണെന്നും മനുഷ്യനെ പോലെ ഇവക്കും ജീവിക്കാൻ സാധിക്കണമെന്നും ബഷീർ പറഞ്ഞു. നർമ്മത്തോടെയുള്ള ബഷീറിൻ്റെ കുടുംബ ജീവിതമാണ് ഭൂമിയുടെ അവകാശികൾ എന്ന കഥ നമുക്ക് പറഞ്ഞു തരുന്നത്.


ആവണി ബാബു

വൈക്കം മുഹമ്മദ് ബഷീറിൻ്റെ  പ്രശസ്തമായ കഥകളിലെന്നാണ് ഭൂമിയുടെ അവകാശികൾ. സകല ജീവികൾക്കും ഭൂമിയിൽ ഓരോ അവകാശമാണുള്ളത്  എന്ന ആശയം ഈ കഥയിലൂടെ അദ്ദേഹം സരസമായി അവതരിപ്പിക്കുന്നു. രണ്ടേക്കർ തെങ്ങിൻ പറമ്പും അതിലൊരു വീടും സ്വന്തമാക്കിയ കഥാനായകൻ തേങ്ങാ വിൽപനയിലൂടെ സാമ്പത്തിക ഭദ്രത നേടി. മുള്ളുവേലിയുടെയും ഇരുമ്പു ഗേറ്റിൻ്റെയും  'ഷാൻ '  എന്ന നായയുടെയും പിൻബലത്തിൽ സുരക്ഷിതത്വവും ഉറപ്പിച്ചു. ഈ വേളയിൽ അദ്ദേഹത്തെ അമ്പരപ്പിച്ചു   കൊണ്ട് മുദ്രപ്പത്രങ്ങളിലൊന്നും ഒപ്പു വയ്ക്കാത്തവരും മുള്ളുവേലികളെ മാനിക്കാത്തവരുമായ "ഒരു കൂട്ടർ "  കടന്നു വരുന്നതാണ്  കഥയുടെ തുടക്കം. ക്ഷണിക്കപ്പെടാതെ ആഗതരാകുന്ന പക്ഷികളും, ചിത്രശലഭങ്ങളും തുടങ്ങി ചിതലുകളും എലികളും കൊടിയ വിഷമുള്ള സർപ്പങ്ങളും അടങ്ങിയ ഇക്കൂട്ടർ യഥാർത്ഥത്തിൽ  ഭൂമിയുടെ  അവകാശികൾ തന്നെയാണ് എന്നു അദ്ദേഹത്തിന് ബോധ്യമാവുന്നതാണ് കഥാസാരം. ആദർശ വാദിയായ കഥാനായകനും ചിന്താഗതിക്കാരിയായ ഭാര്യയും നമ്മിലുള്ള വാദപ്രതിവാദങ്ങളാന്ന്  കഥയിലൂടെ നമുക്കു മുന്നിൽ കാണുന്നത്. നിസ്സഹായതയെ കുറിച്ചുളള പരാമർശങ്ങളുമൊക്കെ ഈ കഥയെ കൂടുതൽ ഹൃദ്യമാക്കുന്നു.

No comments:

Post a Comment