ഓടയിൽ നിന്ന്
പ്രശസ്ത നോവലിസ്റ്റ് പി. കേശവ്ദേവിന്റെ "ഓടയിൽ നിന്ന് "എന്ന നോവലിനെ കുറിച്ചാണ് ഞാൻ ഇന്നിവിടെ പറയുന്നത്. ഇതിലെ കേന്ദ്ര കഥാപാത്രമാണ് പപ്പു. സമൂഹത്തിലെ അനീതിയ്ക്കും അഴിമതിയ്ക്കും എതിരെ പൊരുതുന്ന ഒരാളാണ് പപ്പു. ആരെയും കൂട്ടാക്കാത്ത, തന്റേടിയും പരുക്കൻ സ്വഭാവക്കാരനാണ് പപ്പു. പക്ഷെ സ്നേഹം കൊതിക്കുന്ന മനസാണ് പപ്പുവിന്റേത്. സ്കൂളില്നിന്നും വീട്ടിൽ നിന്നും നാട്ടിൽ നിന്നും പുറത്തായ പപ്പു മറ്റൊരു നാട്ടിൽ ഒറ്റപെട്ടു റിക്ഷയോടിച്ചാണ് ജീവിച്ചിരുന്നത് അങ്ങിനെ ഒരു ദിവസം പപ്പു ലക്ഷ്മി എന്ന പെൺകുട്ടിയെ കണ്ടുമുട്ടുകയും പിന്നീട് അവളെ പഠിപ്പിക്കുന്നതിനും വളർത്തുന്നതിനും വേണ്ടി കഷ്ടപ്പെടുകയും ചെയ്യുന്ന പപ്പുവിനെ നമുക്കിതിൽ കാണാം. നമ്മിൽ സങ്കടം ഉണ്ടാക്കുന്ന കഥ കൂടിയാണ് പപ്പുവിന്റേത്. ഈ നോവലിൽ എടുത്തു പറയേണ്ടതായ കുറെ കാര്യങ്ങളുണ്ട്, അതിൽ ആദ്യത്തേത് കുറച്ചു പേജുകളോടുകൂടിയ ഒരു മികച്ച കഥയാണിതെന്നതാണ് മറ്റൊന്ന് മികച്ച ദൃശ്യാനുഭവം നമ്മുക്ക് ഈ കഥ നൽകുന്നു. ഈ കഥയിൽ ലക്ഷ്മിയ്ക്ക് പഠിപ്പൊക്കെയായപ്പോൾ പപ്പുവിനോടുള്ള സ്നേഹം കുറയുന്നത് നമ്മുക്ക് കാണാം. അപ്പോൾ ലക്ഷ്മിയുടെ അമ്മ കല്യാണിയാണ് പപ്പുവിനു എല്ലാമായി നിന്നത്. പക്ഷെ കഥയുടെ അവസാന ഭാഗത്തു ലക്ഷിമിയുടെ കല്യാണമായപ്പോൾ അവൾക്ക് പപ്പുവിനോടെ ഇഷ്ടക്കൂടുതൽ തോന്നുന്നത് നമ്മുക്കിതിൽ കാണാം. എന്നാൽ വലിയ പണക്കാരുമായി മകളുടെ കല്യാണം കഴിഞ്ഞപ്പോൾ ഇനി എന്തിനാണ് പപ്പു എന്ന് ചിന്തിച് കല്യാണി പപ്പുവിനോട് മുമ്പുള്ള സ്നേഹം കാണിക്കുന്നില്ല എന്നത് നമ്മുക്കിതിൽ കാണാം. ഈ കഥയുടെ അവസാനം ചുമച്ചു കുരച്ചു പപ്പു ലക്ഷ്മിയുടെ ബംഗ്ലാവിനടുത്തുള്ള റോഡിലൂടെ നടന്നു നീങ്ങുന്നതും നമ്മുക്ക് കാണാൻ കഴിയും. ഈ കഥയിൽ കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് പപ്പു അവതരിപ്പിക്കുന്നത്. വാർദ്ധക്യത്തിന്റെ അവശ്യതയിലും ആർക്കും ബാധ്യതയാവാതെ സ്വന്തം അഭിമാനത്തെ മുറുകെ പിടിച്ചു നടന്നു നീങ്ങുകയാണയാൾ.
എല്ലാവരും ഈ നോവൽ വായിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
നന്ദി
No comments:
Post a Comment